ചവറ : പന്മന മേക്കാട് പുത്തേഴ്ത്ത് ക്ഷേത്രത്തിന് മുന്നിലെ ആല്‍മരം ആണ് ശക്തമായ കാറ്റില്‍ കടപുഴകി വീണത്. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. വലിയ ശബ്ദത്തോടെ വീഴുകയായിരുന്നു.
നൂറു വർഷത്തിലേറെ പഴക്കമുള്ള ആല്വൃക്ഷമായിരുന്നു പിഴുത് വീണത്. മരം വീണ് സമീപത്തെ രണ്ട് വീടുകളുടെ ഗേറ്റും മതലും തകര്‍ന്നു.നിരവധി കുട്ടികള്‍ ഇത് വഴി കടന്നുപോകുന്ന വഴിയാണ്. എന്നാൽ മരം കടപുഴകി വീഴുന്ന സമയത്ത് ഇതു വഴി ആരുംതന്നെ വരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ആല് വൃക്ഷത്തിന്റെ ശാഖകള്‍ വീണ് വൈദ്യുത കമ്പിയും പൊട്ടി വൈദ്യുത ബന്ധവും നിലച്ചിരുന്നു.