പ​ന്മ​ന വി​ല്ലേ​ജ് ഓ​ഫീ​സ് സ്മാ​ർ​ട്ടാ​കു​ന്നു
Sunday, June 23, 2024 10:54 PM IST
ച​വ​റ: സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ന്മ​ന വി​ല്ലേ​ജ് ഓ​ഫീ​സും സ്മാ​ർ​ട്ടാ​കു​ന്നു. പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റി​യാ​ണ് പു​തി​യ സ്മാ​ർ​ട്ട് കെ​ട്ടി​ടം നിർമിച്ചത്. അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടി​യ ജീ​വ​ന​ക്കാ​ർ​ക്കും, നാ​ട്ടു​കാ​ർ​ക്കും പു​തി​യ കെ​ട്ടി​ടം ആ​ശ്വാ​സ​മാ​യി മാ​റും.

44 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ടി​ൽ ഹൗ​സിം​ഗ് ബോ​ർ​ഡാ​ണ് നി​ർ​മാ​ണ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. നി​ല​വി​ൽ പ​ന്മ​ന വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്പു​തി​യ കെ​ട്ടി​ട​ത്തി​ന് സ​മീ​പം ചേ​ർ​ന്ന് വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ്.

ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി കാ​ല​താ​മ​സം ഇ​ല്ലാ​തെ ത​ന്നെ​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മ്മാ​ണ​വും പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലെ​ത്തി​യ​ത്. 1370 സ്ക്വ​യ​ർ​ഫീ​റ്റി​ലാ​ണ് കെ​ട്ടി​ടം നി​ർ​മിച്ചി​രി​ക്കു​ന്ന​ത്.
പൂ​ർ​ണ്ണ​മാ​യും ടൈ​ൽ പാ​കി​യ കെ​ട്ടി​ട​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ റൂം, ​ഡൈ​നിം​ഗ് റൂം, ​സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ത​യാറാ​ക്കി​യ ഹാ​ൾ, പൊ​തു​ജ​ന​ങ്ങ​ൾ​ക്കും, ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി ടോ​യി​ല​റ്റ് സം​വി​ധാ​നം, പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഷെ​ൽ​ഫു​ക​ൾ, കാ​ബി​നു​ക​ൾ,ഇ​ന്‍റ​ർ​നെ​റ്റ്, കുടിവെള്ളടാ​ങ്കും, ഇ​ന്‍റ​ർ​ലോ​ക്ക് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കെ​എം​എം​എ​ൽ സ​ഹാ​യ​ത്തോ​ടെ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കും.