വാ​യ​ന​ദി​ന​ത്തി​ൽ പു​സ്ത​ക​ക്കൂ​ടൊരു​ക്കി എംഎ​സ്എ​ൻ കോ​ള​ജ്
Sunday, June 23, 2024 5:46 AM IST
ച​വ​റ :എം ​എ​സ് എ​ൻ കോ​ളേ​ജ് ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സി​ന്‍റെ​യും പി.​എ​ൻ .പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന​ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.​

യു​വ​ത​ല​മു​റ​യെ വാ​യ​ന​യു​ടെ​യും ചി​ന്ത​യു​ടെ​യും ലോ​ക​ത്തി​ലേ​ക്ക് ആ​കൃ​ഷ്ട​രാ​ക്കു​ക എ​ന്നു​ള്ള​ല​ക്ഷ്യ​ത്തോ​ടു​കൂ​ടി പു​സ്ത​ക കൂ​ട് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു .കോളജ് പ്രി​ൻ​സി​പ്പ​ൽ ഡോ​. ആ​ർ.​മ​ധു ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന വാ​യ​നാ വാ​രാ​ച​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കോ​ളേ​ജ് മാ​നേ​ജ​ർ അ​ഡ്വ​.എ​ൻ .രാ​ജ​ൻ പി​ള്ള . ജോ​. ഡ​യ​റ​ക്ട​ർ പ്രഫ.എ​ൻ. ഗോ​പാ​ലകൃ​ഷ്ണ​പി​ള്ള , ഡോ.​കെ. ഗോ​വി​ന്ദ​ൻ​കു​ട്ടി , ഡോ. ​കെ .കു​മാ​ര​പി​ള്ള ,പ്രൊ​ഫ ആ​ർ. വാ​സു​ദേ​വ​ൻ പി​ള്ള ,പ്രൊ​ഫ. അ​ന​ന്ത കൃ​ഷ്ണ​ൻ , പ്രൊ​ഫ . സ​ന്തോ​ഷ് കു​മാ​ർ ,ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് കോ​ഡി​നേ​റ്റ​ർ പ്രൊ​ഫ. അ​രു​ൺ അ​ര​വി​ന്ദ് , പ്രൊ​ഫ .ജി​ഷ ശ​ശി​കു​മാ​ർ, പ്രൊ​ഫ. പ്രിയ, ​പ്രൊ​ഫ . സു​ധാ രാ​ജീ​വ് പ്ര​സീ​ത , ​സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. ആ​ൽ​ഫി വി​ൽ​സ​ൻ . അ​സ്ലാം, ഫാ​ത്തി​മ , ദേ​വി ,ഗോ​ഡ്വി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.