പ​ന്ത്ര​ണ്ടാം പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യി ക​മ്മീ​ഷ​നെ നി​യ​മി​ക്ക​ണം: കെഎ​സ്എ​സ്പിഎ
Sunday, June 23, 2024 5:46 AM IST
കു​ണ്ട​റ: പ​ന്ത്ര​ണ്ടാം പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യി ക​മ്മീ​ഷ​നെ നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം കൗ​ൺ​സി​ൽ യോ​ഗം​ആ​വ​ശ്യ​പ്പെ​ട്ടു.​

ര​ണ്ട് ശ​ത​മാ​നം ക്ഷാ​മാ​ശ്വാ​സം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഒ​പ്പം​ന​ൽ​കേ​ണ്ടി​യി​രു​ന്ന 39 മാ​സ​ത്തെ കു​ടി​ശിക ഉ​ട​ൻ ന​ൽ​കു​ക, ആ​റു ഗ​ഡു​ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക തീ​യ​തി​യും കു​ടി​ശിക​യും വ്യ​ക്ത​മാ​ക്കി പ്ര​ഖ്യാ​പി​ക്കു​ക, മു​ൻ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തി​ലെ നാ​ലാം ഗ​ഡു​വും ക്ഷാ​മാ​ശ്വാ​സ​വും അ​നു​വ​ദി​ക്കു​ക, മെ​ഡി​സെ​പ്പി​ലെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ജീ​വാ​ന​ന്ദം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ജൂ​ലൈ ഒ​ന്നി​ന് ന​ട​ത്തു​ന്ന കു​ണ്ട​റ ട്ര​ഷ​റി മാ​ർ​ച്ചി​ൽ 500 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ .​സി .വ​ര​ദ​രാ​ജ​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു .നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി. ​ജി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വാ​രി​യ​ത്ത് മോ​ഹ​ൻ​കു​മാ​ർ, പെ​രു​മ്പു​ഴ ഗോ​പി​നാ​ഥ​ൻ പി​ള്ള , ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ .​എ. റ​ഷീ​ദ് ജി​ല്ലാ സെ​ക്ര​ട്ട​റി വാ​രി​യ​ത്ത് മോ​ഹ​ൻ​കു​മാ​ർ, പെ​രു​മ്പു​ഴ ഗോ​പി​നാ​ഥ​ൻ പി​ള്ള, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി ​.അ​ജി​ത് കു​മാ​ർ, ജി​ല്ലാ ജോ​. സെ​ക്ര​ട്ട​റി ജി ​.രാ​മ​ച​ന്ദ്ര​ൻ പി​ള്ള, ടി​.വി .മാ​മ​ച്ച​ൻ, എ​സ് ശ​ര​ള കു​മാ​രി അ​മ്മ , എ​സ് .മ​ണി അ​മ്മ , സി .​സി .യേ​ശു​ദാ​സ​ൻ, കെ ​.ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു