സ​ബ​ർ​മ​തി അ​ക്ഷ​ര പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, June 23, 2024 10:54 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : വാ​യ​ന വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് താ​ലൂ​ക്കി​ലെ എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല ഏ​ർ​പ്പെ​ടു​ത്തി​യ ര​ണ്ടാ​മ​ത് സ​ബ​ർ​മ​തി അ​ക്ഷ​ര​പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​ജോ​യ് ച​ന്ദ്ര​ൻ ഉ​ദ്ഘ​ട​ന​വും പു​ര​സ്‌​കാ​ര വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.

അ​ജി​ത്ത്നീ​ലി​കു​ളം(​ക​ഥ), പി.​സു​നി​ൽ​കു​മാ​ർ(​നോ​വ​ൽ), ബി​ജു തു​റ​യി​ൽ​കു​ന്ന് (ബാ​ല​സാ​ഹി​ത്യം), പ്ര​ശോ​ഭ് ച​ന്ദ്ര​ൻ(​ക​വി​ത) എ​ന്നി​വ​ർ പു​ര​സ്‌​കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ​ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് സു​മ​ൻ​ജി​ത്ത് മി​ഷ അ​ദധ്യക്ഷ​നാ​യി​രു​ന്നു. പു​ര​സ്‌​കാ​ര​നി​ർ​ണയ സ​മി​തി ചെ​യ​ർ​മാ​ൻ വി. ​വി​ജ​യ​കു​മാ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​അ​ബ്ദു​ൽ റ​ഷീ​ദ്, സാ​ഹി​ത്യ​കാ​ര​ൻ വി​മ​ൽ റോ​യ്, പു​ര​സ്കാ​ര​നി​ർ​ണ​യ സ​മി​തി അം​ഗം സു​ൽ​ത്താ​ൻ അ​നു​ജി​ത്ത്, ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി വി. ​ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ, ലൈ​ബ്രേ​റി​യ​ൻ സു​മി സു​ൽ​ത്താ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.