ശ്രീനാ​രാ​യ​ണ പോ​ ളി​ടെ​ക്നി​ക് കോ ​ള​ജി​ന് ക​ലാകി​രീ​ടം
Sunday, June 23, 2024 10:54 PM IST
കൊ​ട്ടി​യം:​ സം​സ്ഥാ​ന പോ​ളി ടെ​ക്‌​നി​ക് ക​ലോ​ത്സ​വ​ത്തി​ൽ കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി​ടെ​ക്‌​നി​ക് കോ​ളജ് ക​ലാ​കി​രീ​ടം ചൂ​ടി. 222 പോ​യി​ന്‍റ് നേ​ടി​യാ​ണ് ജേതാ​ക്ക​ളാ​യ​ത്. 191 പോ​യി​ന്‍റുമാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ജേ​താ​ക്ക​ളാ​യ​ തൃ​ശൂ​ർ ശ്രീ​രാ​മ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ളജ് ര​ണ്ടാ​മ​തും പാ​ല​ക്കാ​ട് ഗ​വ​.പോ​ളി​ടെ​ക്നി​ക് കോ​ളജ് മൂ​ന്നാ​മ​തും എ​ത്തി.

കേ​ര​ള​ത്തി​ലെ 108 പോ​ളി​ടെ​ക്നി​ക് കോ​ളജി​ൽ നി​ന്നു​മാ​യി 3500 മ​ത്സ​രാ​ർ​ഥിക​ൾ ആണ് നാല് ദി​ന​രാ​ത്ര​ങ്ങ​ൾ ആ​യി തൃ​ശൂ​ർ കു​ന്നം​കു​ളം ഗ​വ​. പോ​ളി​ടെ​ക്‌​നി​ക് കോ​ളജി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ലാതി​ല​ക​മാ​യി കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി​ടെ​ക്‌​നി​ക് കോ​ളജി​ലെ ആ​സി​യ നൗ​ഷാ​ദും ക​ലാ​പ്ര​തി​ഭ​യാ​യി ഗ​വ​. വെ​ണ്ണി​ക്കു​ളം പോ​ളി​ടെ​ക്നി​കി​ലെ എ​സ്. ആ​ദി​ത്യനെ​യും അ​ള​ഗ​പ്പ ന​ഗ​ർ ത്യാ​ഗ​രാ​ജ പോ​ളി​ടെ​ക്നി​ക്കി​ലെ ആ​ഞ്ച​ൽ ഷാ​ജു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.​സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സീ​നി​യ​ർ ജോ​യി​ൻ ഡ​യ​റ​ക്ട​ർ സീ​മ കെ​എ​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.