ഐഎ​സ്​ഒ അം​ഗീ​കാ​ര​ത്തി​ള​ക്ക​ത്തി​ൽ കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന മ​ന്ദി​രം
Sunday, June 23, 2024 5:46 AM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന് ഐഎ​സ്​ഒ അം​ഗീ​ക​രം ല​ഭി​ച്ചു. കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഐ ​എ​സ് ഒ ​ഡ​യ​റ​ക്ട​ർ എ​ൻ . ശ്രീ​കു​മാ​റി​ൽ നി​ന്ന് കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ​സാ​ബു മാ​ത്യു അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങി.

ഹ​രി​ത ച​ട്ട​ങ്ങ​ൾ പാ​ലി​ക്ക​ൽ , ഓ​ഫീ​സും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ൽ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ൽ, വി​ശ്ര​മ​മു​റി​യൊ​രു​ക്ക​ൽ , മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, പൊ​തു​ജ​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​നങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് അം​ഗീ​കാ​രം.

കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് അ​ഡി​ഷ​ണ​ൽ എ​സ്പി സാ​ഹി​ർ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.എം. സാ​ബു​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.ഐ ​എ​സ് ഒ ​ഡ​യ​റ​ക്ട​ർ എ​ൻ . ശ്രീ​കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡി ​സി ആ​ർ ബി ​ഡി വൈ ​എ​സ് പി ​റ​ജി എ​ബ്ര​ഹാം , വി​ജു​കു​മാ​ർ എ​ൻ ഡി​വൈഎ​സ്​പി സ്പെ​ഷൽ ബ്രാ​ഞ്ച്, വി.​എ​സ്. ദി​ന​രാ​ജ് ഡി​വൈഎ​സ്​പി സി ​ബ്രാ​ഞ്ച്, സ്റ്റു​വ​ർ​ട്ട് കീ​ല​ർ ഡിവൈഎ​സ്പി പു​ന​ലൂ​ർ, ജ​യ​കു​മാ​ർ റ്റി. ​ഡിവൈഎ​സ്​പി ശാ​സ്താം​കോ​ട്ട , അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ലീ​ന, ​സാ​ജു , വി.ചി​ന്തു സെ​ക്ര​ട്ട​റി കേ​ര​ളാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, ടോം ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.