എ​സ്പിസി പോ​ ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ട​ത്തി
Thursday, May 23, 2024 11:19 PM IST
കൊ​ല്ലം : എ​സ് പി ​സി പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള കൊ​ല്ലം സി​റ്റി​യി​ലെ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ക്ലാ​സു​ക​ൾ ന​യി​ക്കു​ക​യും ചെ​യ്തു. പ്രോ​ജ​ക്ടി​ന്‍റെ വ്യ​ക്ത​മാ​യ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ൾ മ​നസിലാ​ക്കു​ക​യും നാ​ള​ത്തെ ന​ല്ല സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​ക​ണ​മെ​ന്നും അ​തി​ലൂ​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധിപ്പി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡി​സ്ട്രി​ക്ട് നോ​ഡ​ൽ ഓ​ഫീ​സ​ർ എ​ൻ.​ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ ​ഡി എ​ൻ ഓ ​ബി. രാ​ജേ​ഷ്, എ ​എ​ൻ ഓ ​വൈ.​സാ​ബു, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷ​ഹീ​ർ, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, ഹ​രി, റെ​ജീ​ന, പ്രീ​ത, സ​ജി​നി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കേ​ഡ​റ്റ്സിന്‍റെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തി​നും ചി​ന്ത​ക​ൾ​ക്കു​മു​ത​കു​ന്ന വ്യാ​യാ​മ​ങ്ങ​ളും പ​രേ​ഡും പ​രി​ശീ​ല​ന​ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.