കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ യോഗാ ദിനാചരണം നടത്തി. കട്ടിപ്പാറ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ഹോളി ഫാമിലി ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് യോഗാ ദിനാചരണം നടത്തിയത്. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. മിൽട്ടൻ മുളങ്ങാശേരി അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. എൻ. ദിവ്യശ്രീ വിഷയാവതരണം നടത്തി. യോഗ ഇൻസ്ട്രക്ടർ ഡോ. ജയശ്രീ യോഗ ക്ലാസുകൾ നൽകി. സിസ്റ്റർ കെ.കെ. ലൗലി, സിസ്റ്റർ ടി.കെ. ദിവ്യ മോൾ എന്നിവർ പ്രസംഗിച്ചു.