ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഇ​എ​സ്എ​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Saturday, September 28, 2024 5:26 AM IST
താ​മ​ര​ശേ​രി: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഇ​എ​സ്എ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു ക​ണ്ണ​ന്ത​റ ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി കൊ​ടു​വ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച വ​ഴി​യോ​ര പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ച ഇ​എ​സ്എ റി​പ്പോ​ർ​ട്ടും പു​തി​യ ഇ​എ​സ്എ കോ​ഡി​നേ​റ്റ് മാ​പ്പു​ക​ളും അ​ടി​യ​ന്ത​ര​മാ​യി ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ആ​ക്ഷേ​പം സ​മ​ർ​പ്പി​ക്കാ​ൻ 60 ദി​വ​സം സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​രീ​ഫ് വെ​ളി​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ജ​ലീ​ൽ, എ.​കെ. അ​യ​മ്മ​ദ് കു​ട്ടി, കെ. ​മോ​ഹ​ൻ​ദാ​സ്, രാ​ജ​ല​ക്ഷ്മ​ണ​ൻ, ജ​ബ്ബാ​ർ ന​രി​ക്കു​നി, യു.​ആ​ർ. ഗി​രീ​ഷ് ത​ച്ചം​പൊ​യി​ൽ, കെ.​പി. മൊ​യ്തീ​ൻ, പി.​വി. സി​ദ്ധാ​ർ​ത്ഥ​ൻ, റോ​യി, ജോ​സ​ഫ് സി. ​ഡാ​നി​യ​ൽ, ച​ന്ദ്ര​ൻ പു​ല്ല​ങ്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പീ​യൂ​സ് ക​ല്ലി​ടു​ക്കി​ൽ, ജോ​ഷി തൈ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.