താമരശേരി: പരിസ്ഥിതി ലോല മേഖല പുനർനിർണയിക്കാനുള്ള കരട് വിജ്ഞാപനം ആറുമാസം കൂടി നീട്ടുക, ജനവാസ മേഖലകളെയും കൃഷി ഭൂമിയെയും തോട്ടം ഭൂമിയെയും ഒഴിവാക്കി ജോയിന്റ് ഡയറക്ടർ വഴി തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിന് കൈമാറിയ മാപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പുതുപ്പാടി പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് നജുമുനീസ ഷെരീഫ് അറിയിച്ചു.