കോഴിക്കോട്: നവകേരളം ശുചിത്വ മിഷന്റെ ഭാഗമായി ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനും വലിച്ചെറിയുന്ന ശീലം ഒഴിവാക്കുന്നതിനുമായി സ്കൂൾ കോമ്പൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വെയിസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.
സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പ്രോജക്ടിലേക്ക് എട്ട് വെയിസ്റ്റ് ബിന്നുകൾ തൊട്ടിൽപ്പാലം ഫെഡറൽ ബാങ്ക് സംഭാവന ചെയ്തു. ഫെഡറൽ ബാങ്ക് റീജണൽ മാനേജരായ ജോസ് മോൻ പി. ഡേവിഡ്, തൊട്ടിൽപാലം ബ്രാഞ്ച് മാനേജർ ധീരജ്, സ്കൂൾ മാനേജർ ഫാ. സിജോ എടക്കാരോട്ട് എന്നിവർ സന്നിഹിതരായിരുന്നു.