ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണം: ജോ​ യി​ന്‍റ് കൗ​ൺ​സി​ൽ
Friday, June 21, 2024 11:24 PM IST
ശാ​സ്താം​കോ​ട്ട : സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കു​ടി​ശി​ക​യാ​യ ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്ക​ണ​മെ​ന്നും, പ​തി​നൊ​ന്നാം ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ​ത്തി​ന്‍റെ കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജോ​യി​ന്‍റ് കൗ​ൺ​സി​ൽ കു​ന്ന​ത്തൂ​ർ മേ​ഖ​ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ആ​ർ.​രാ​ജീ​വ്‌​കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ ജീ​വ​ന​ക്കാ​രു​ടെ സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ത​ട​ഞ്ഞു​വെ​ക്കു​ന്ന ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും സം​സ്ഥാ​ന വി​ക​സ​ന​വ​ള​ർ​ച്ച​യ്ക്ക് സി​വി​ൽ സ​ർ​വീ​സ് മേ​ഖ​ല ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​സ്മ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മേ​ഖ​ല പ്ര​സി​ഡന്‍റ്ആ​ർ. ര​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മേ​ഖ​ല സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ്‌ ,എം.​ജി പ​ത്മ​കു​മാ​ർ ,കെ.​വി​നോ​ദ്, കെ.​ശ​ശി​ധ​ര​ൻ പി​ള്ള, എം.​മ​നോ​ജ്‌, ജ​യ​കു​മാ​രി,കെ.​സ​ന്തോ​ഷ്‌, എം.​ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.