പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കണമെന്ന് ഐഎൻടിയുസി നേതൃയോഗം ആവശ്യപ്പെട്ടു.
മൻമോഹൻസിംഗ് സർക്കാർ നടപ്പിലാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചുള്ള പ്രചാരണം ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് സിപിഎം നടത്തിയെങ്കിലും ഫലപ്രദമായില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.