പു​ത​മ​ൺ പാ​ലം നി​ർ​മാ​ണം ഒ​ക്‌ടോബ​റി​ൽ ആ​രം​ഭി​ക്കും
Saturday, September 28, 2024 3:09 AM IST
റാ​ന്നി: കീ​ക്കൊ​ഴൂ​ർ - കോ​ഴ​ഞ്ചേ​രി പാ​ത​യി​ലെ പു​ത​മ​ൺ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഒ​ക്ടോ​ബ​ർ ര​ണ്ടാം വാ​രം ആ​രം​ഭി​ക്കും സെ​ല​ക്ഷ​ൻ നോ​ട്ടീ​സ് ല​ഭി​ച്ചാ​ലു​ട​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ പ​റ​ഞ്ഞു.

റാ​ന്നി​യി​ൽ ചേ​ർ​ന്ന നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഉ​റ​പ്പുല​ഭി​ച്ച​ത്. പു​ത​മ​ണ്ണി​ൽ പ​ഴ​യ​പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലൂ​ടെ പോ​യി​രി​ക്കു​ന്ന പൈ​പ്പ് ലൈ​ൻ ഉ​ട​ൻ മാ​റ്റാ​ൻ ജ​ല​അ​ഥോ​റി​റ്റി​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പു​ത​മ​ൺ - കു​ട്ട​ത്തോ​ട് റോ​ഡി​ന്‍റെ ബി​എം ടാ​റിം​ഗ് അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ക്കും. നാ​ലു​ദി​വ​സം​കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വും. പാ​ല​ച്ചു​വ​ട് - ന​രി​ക്കു​ഴി റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കും. ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡ് പു​ന​രു​ദ്ധാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി. മ​ന്ദ​മ​രു​തി - അ​ത്തി​ക്ക​യം റോ​ഡി​ൽ ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​യു​ടെ പ​ണി​ക​ൾ തീ​രാ​നു​ണ്ട്. അ​തു പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ ബി​എം ടാ​റിം​ഗ് ന​ട​ത്താ​നാ​വും. ക​ട​യാ​ർ - പു​ത്ത​ൻ ശ​ബ​രി​മ​ല പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​റു​കാ​ര​ന് നോ​ട്ടീ​സ് ന​ൽ​കി.


പെ​രു​നാ​ട് - ക​ണ്ണ​ന്നു​മ​ൺ - പു​തു​ക്ക​ട റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. തെ​ക്കേ​പ്പു​റം - പ​ന്ത​ള​മു​ക്ക് പൈ​പ്പി​ടീ​ൽ ഒ​രു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കു​മെ​ന്നും ക​രാ​റു​കാ​ർ അ​റി​യി​ച്ചു. മ​ഠ​ത്തും​ചാ​ൽ - മു​ക്കൂ​ട്ടു​ത​റ റോ​ഡി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ റീ ​ടെ​ൻ​ഡ​ർ ഓ​പ്പ​ൺ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ടും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു.

വ​ര​വൂ​ർ സ്കൂ​ൾ കെ​ട്ടി​ടം അ​ടി​ത്ത​റ നി​ർ​മി​ച്ചു. പെ​രു​നാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്ത​ക​രി​ച്ചു. വെ​ച്ചൂ​ച്ചി​റ ഗ​വ പോ​ളി​ടെ​ക്നി​ക്ക് ഹോ​സ്റ്റ​ൽ കെ​ട്ടി​ട നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി. പ്ലം​ബിം​ഗ് ജോ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. വ​ട​ശേ​രി​ക്ക​ര ഗ​വ. എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം ഒ​ക്ടോ​ബ​ർ 10 ന് ​ആ​രം​ഭി​ക്കും.

പെ​രു​മ്പെ​ട്ടി സ്കൂ​ൾ കെ​ട്ടി​ടം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സാ​ങ്കേ​തി​കാ​നു​മ​തി​ക്ക് സ​മ​ർ​പ്പി​ച്ചു. കോ​ട്ടാ​ങ്ങ​ൽ സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി. യോ​ഗ​ത്തി​ൽ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.