പത്തനംതിട്ട: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൈലപ്ര ശാഖ പുനഃസ്ഥാപിച്ചു. ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവഹിച്ചു. 2020 ലാണ് മൈലപ്ര ശാഖ കുമ്പഴയിലേക്ക് മാറ്റിയത്. ഇതു നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ബ്രാഞ്ച് മാറ്റിയതുമൂലം മൈലപ്ര നിവാസികൾക്കുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ആന്റോ ആന്റണി എംപി നിവേദനം നൽകിയിരുന്നു. ബാങ്കുതല അവലോകനയോഗങ്ങളിലും എംപി ഇക്കാര്യം ഉന്നയിച്ചിരുന്നു.