പെരിന്തൽമണ്ണ: ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും കലാം വേൾഡ് റെക്കോർഡ്സിലും ഇടംനേടി രണ്ടര വയസുകാരി അയിഷ ഇശൽ. 19 വിഭാഗങ്ങളിലായി 298 ചിത്രങ്ങൾ മനസിലാക്കി പേര് പറഞ്ഞുകൊണ്ടാണ് അയിഷ ഇശൽ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിസിൽ കയറിയത്.
കലാം വേൾഡ് റെക്കോർഡ്സിൽ എക്സ്ട്രാ ഓർഡിനറി ഗ്രാസ്പിംഗ് പവർ ജീനിയസ് കിഡ് കാറ്റഗറിയിലാണ് റെക്കോർഡിട്ടത്. താഴെക്കോട് സ്വദേശിയായ ചെമ്മല മുഹമ്മദ് റസീലിന്റെയും ഷാനിബയുടെയും മകളാണ് അയിഷ ഇശൽ.