കേ​ര​ള തീ​ര​ത്തി​നു​ അ​രി​കെ ന്യു​ന​മ​ര്‍​ദം; ജാ​ഗ്ര​ത വേ​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Thursday, May 23, 2024 11:19 PM IST
കൊല്ലം :തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ കേ​ര​ള തീ​ര​ത്തി​നു അ​രി​കെ ന്യു​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ടു​ത്ത അഞ്ച് ദി​വ​സം ഇ​ടി, മി​ന്ന​ല്‍, കാ​റ്റ് സ​ഹി​തം മി​ത​മാ​യ, ഇ​ട​ത്ത​രം മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. 64.5 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. 25 വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ച​ത്. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പു​മു​ണ്ട്.

മ​ധ്യ പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും സ​മീ​പ തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്തി​രു​ന്ന ന്യു​ന​മ​ര്‍​ദം മ​ധ്യ പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ശ​ക്തി​കൂ​ടി​യ ന്യു​ന​മ​ര്‍​ദമാ​യി മാ​റി. വ​ട​ക്ക് കി​ഴ​ക്ക് ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ചു 24 ഓ​ടെ മ​ധ്യ​ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ തീ​വ്ര ന്യു​ന​മ​ര്‍​ദമാ​യും ശ​ക്തി പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത.

25 ന് ​രാ​വി​ലെ​യോ​ടെ മ​ധ്യ​കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ചു​ഴ​ലി​ക്കാ​റ്റാ​യും തു​ട​ര്‍​ന്ന് ബം​ഗ്ലാ​ദേ​ശ്-​സ​മീ​പ പ​ശ്ചി​മ​ബം​ഗാ​ള്‍ തീ​ര​ത്ത് തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി 26 നു ​വൈ​കുന്നേരത്തോടെ ക​ര​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.