എ​സ്പിസി പാ​സിം​ഗ് ഔ​ട്ട് പരേഡ് നടത്തി
Wednesday, May 22, 2024 10:59 PM IST
കു​ള​ത്തൂ​പ്പു​ഴ : ബിഎംജി ​ഹൈ​സ്ക്കൂ​ൾ എ​സ്പിസി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് വ​ർ​ണാ​ഭ​മാ​യി​ നടത്തി. കു​ള​ത്തൂ​പ്പു​ഴ എ​സ്എ​ച്ച് ഓ ​അ​നീ​ഷ് ബി. ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന കൊ​ല്ലം റൂ​റ​ൽ അ​ഡീ​ഷ​ണ​ൽ നോ​ഡ​ൽ ഓഫീ​സ​ർ ടി.രാ​ജീ​വിനെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ കെ.ഷാ​ജു മോ​ൻ ​കേ​ഡ​റ്റു​ക​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​രി​വു​കാ​ലാ​യി​ൽ, പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ഷൈ​ജു ഷാ​ഹു​ൽ, ഗാ​ർ​ഡി​യ​ൻ പിടിഎ ​പ്ര​സി​ഡ​ന്‍റ് സാ​നു ജോ​ർ​ജ്, ബി​ന്ദു സ​ജീ​വ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജ​ഹാ​ൻ, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ സിദി​ഖ്, സി​പി​ഓ റോ​ജി വ​ർ​ഗീ​സ്, വി​മ​ൽ​കു​മാ​ർ, ജി.ലീ​നാ​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.