ക​ട​യി​ൽ ക​വ​ർ​ച്ച​യും നാ​ശ​ന​ഷ്ടവും വരുത്തി
Thursday, May 23, 2024 11:19 PM IST
കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​ര​ത്ത് ക​ട കു​ത്തി​തു​റ​ന്ന് ക​വ​ർ​ച്ച​യും വ്യാ​പാ​ര സാ​ധ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ച നി​ല​യി​ലും.

സ​ദാ​ന​ന്ദ​പു​രം ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ലു​ള്ള ഏ​റു​മാ​ട​ക്ക​ട​യി​ലും അ​തി​നോ​ടു ചേ​ർ​ന്നു​ള്ള ചാ​യ​ക്ക​ട​യി​ലു​മാ​ണ് ക​വ​ർ​ച്ച​യും ന​ശി​പ്പി​ക്ക​ലും ന​ട​ന്ന​ത്. സ​ദാ​ന​ന്ദ​പു​രം കൊ​ച്ചു പു​ത്ത​ൻ​വീ​ട്ടി​ൽ ശാ​ന്ത​മ്മ​യു​ടേ​താ​ണ് ക​ട.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ശാ​ന്ത​മ്മ സം​ഭ​വ​മ​റി​യു​ന്ന​ത്.​ക​ട​യു​ടെ വാ​തി​ലു​ക​ൾ കു​ത്തി​തു​റ​ന്നി​ട്ട നി​ല​യി​ലാ​യി​രു​ന്നു.​

ക​ട​യി​ലെ ചാ​യ​കൊ​ടു​ക്കു​ന്ന ഗ്ലാ​സു​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും പാ​ത്ര​ങ്ങ​ളു​മെ​ല്ലാം ന​ശി​പ്പി​ച്ചിച്ചിട്ടു​ണ്ട്. വി​ൽ​പ​ന സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​

ക​‌ടയി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 2000 രൂ​പ​യും സി​ഗ​റ​റ്റ് പാ​ക്ക​റ്റു​ക​ളും മ​റ്റും ക​വ​ർ​ച്ച ചെ​യ്യു​ക​യു​മു​ണ്ടാ​യി. ശാ​ന്ത​മ്മ​യു​ടെ ഏ​ക വ​രു​മാ​ന മാ​ർ​ഗമാ​യി​രു​ന്നു ഈ ​ക​ട. ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.