മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, May 23, 2024 11:19 PM IST
ച​വ​റ : പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യസ്ഥാ​പ​ന​മാ​യച​വ​റ കെഎംഎം​എ​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു .

മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ മു​ന്നൂ​റോ​ളം ആ​ളു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ക​മ്പ​നി​യി​ലെ ചീ​ഫ് മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ബി​പി​ന്‍. ബി. ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ല്‍ പു​തി​യ​കാ​വ് ടിബി സെ​ന്‍റ​റി​ലെ പ​ള്‍​മ​ണോ​ള​ജി​സ്റ്റ് ഡോ​. സി.​എ​ന്‍. ന​ഹാ​സി​ന്റെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി.

ഒ​രോ മാ​സ​വും സം​ഘ​ടി​പ്പി​ക്കു​ന്നസൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ആ​യി​ര​ത്തോ​ളം പേ​ര്‍​ക്കാ​ണ് ആ​ശ്വാ​സം പ​ക​രു​ന്ന​തെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ചി​കി​ത്സ​ക്കൊ​പ്പം ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി കെ ​എംഎംഎ​ല്‍ ന​ല്‍​കു​ന്നു എ​ന്ന​തും മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി സ്ഥി​രം മ​രു​ന്ന് ക​ഴി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വ​ലി​യസ​ഹാ​യ​മാ​ണ് കെഎംഎംഎ​ല്‍ ന​ട​ത്തു​ന്ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്.

മ​ഴ​ക്കാ​ല​ത്തി​ന് മു​ന്പേ ക്യാ​മ്പു​ക​ള്‍ സ​ജീ​വ​മാ​ക്കു​ക​യാ​ണ്. 30ന് ​ചി​റ്റൂ​ര്‍ ഗ്രാ​മോ​ദ്ധാ​ര​ണ ലൈ​ബ്ര​റി​യി​ല്‍ അ​ടു​ത്ത മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ക്കും.