പ്രാ​യപൂര്‍​ത്തി​യ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച 22 കാ​ര​ന്‍ അ​റ​സ്റ്റി​ല്‍
Wednesday, May 22, 2024 10:59 PM IST
അ​ഞ്ച​ല്‍ : ഇ​ന്‍​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. മ​ട​ത്ത​റ കൊ​ല്ലാ​യി​ല്‍ മ​ല​പ്പു​റം​കോ​ള​നി​യി​ല്‍ തോ​ട്ടും​ക​ര തെ​റ്റി​ക്കു​ന്നി​ല്‍ വീ​ട്ടി​ല്‍ ര​ഞ്ജി​ത് (22) നെ​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. സോ​ഷ്യ​ല്‍​മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ഇ​ന്‍​സ്റ്റ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച യു​വാ​വ് അ​ര്‍​ധരാ​ത്രി വീ​ട്ടി​ല്‍ എ​ത്തു​ക​യും അ​നു​വാ​ദം കൂ​ടാ​തെ വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്നു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി. രാ​ത്രി​യി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ന്നെ​യാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ള്‍ ഉ​ള്‍​പ്പ​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ പ്ര​തി​യെ പോ​ക്സോ, ബ​ലാ​ത്സം​ഗം ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.