പു​റ്റിം​ഗ​ൽ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ക്കേ​സ്: 49 പ്്ര​പതി​ക​ൾ കോ​ ട​തി​യി​ൽ ഹാ​ജ​രാ​യി
Thursday, May 23, 2024 11:19 PM IST
കൊ​ല്ലം: പ​ര​വൂ​ർ പു​റ്റി​ങ്ങ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വെ​ടി​ക്കെ​ട്ട് അ​പ​ക​ട ദു​ര​ന്ത കേ​സി​ല്‍ 49 പ്ര​തി​ക​ള്‍ കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

30-ാം പ്ര​തി ക​മ്പ​ക്കെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ അ​നു എ​ന്നു വി​ളി​ക്കു​ന്ന അ​നു​രാ​ജ് ഒ​ഴി​കെ​യു​ള്ള​വ​രാ​ണ് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​ർ മു​മ്പാ​കെ ഇ​ന്ന​ലെ ഹാ​ജ​രാ​യ​ത്. ആ​കെ 59 പ്ര​തി​ക​ളു​ള്ള​തി​ല്‍ ഒ​മ്പ​ത് പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. ബാ​ക്കി​യു​ള്ള 49 പേ​രി​ല്‍ 44 പ്ര​തി​ക​ള്‍​ക്കെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ 302 (കൊ​ല​പാ​ത​കം), 120ബി (​ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന), 188 (ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മാ​നു​സൃ​ത നി​ര്‍​ദേ​ശ​ങ്ങ​ളെ ധി​ക്ക​രി​ക്ക​ല്‍), 324 (ആ​യു​ധ​ങ്ങ​ള്‍ കൊ​ണ്ടോ മ​റ്റെ​ന്തെ​ങ്കി​ലും വ​സ്തു​ക്ക​ള്‍ കൊ​ണ്ടോ അ​പ​ക​ട​ക​ര​മാ​യി മു​റി​വേ​ല്പി​ക്ക​ല്‍), 326 (ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ക്ക​ല്‍) എ​ന്നി​വ​യ്ക്ക് പു​റ​മെ പോ​ലീ​സ് ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 39 (പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്കു​ന്ന നി​യ​മാ​നു​സൃ​ത​മാ​യ ഉ​ത്ത​ര​വു​ക​ള്‍ അ​നു​സ​രി​ക്കാ​തി​രി​ക്ക​ല്‍), സ്ഫോ​ട​ക​വ​സ്തു നി​യ​മ​ത്തി​ലെ 91 -ബി (​നി​ര്‍​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യി സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നി​ര്‍​മ​ി​ക്കു​ക​യോ കൈ​വ​ശം വ​യ്ക്കു​ക​യോ എ​ത്തി​ക്കു​ക​യോ ചെ​യ്യു​ക) തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കേ​സ് ജൂ​ണ്‍ 24ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച സ്പെ​ഷ​ൽ കോ​ട​തി​യി​ലെ ക​മ്പ്യൂ​ട്ട​ർ​വ​ൽ​ക്ക​ര​ണ​വും ഇ​ല​ക്ട്രി​ക്ക​ൽ പ്ര​വൃ​ത്തി​ക​ളും മാ​ത്ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. അ​തു​കൂ​ടി പൂ​ർ​ത്തി​യാ​യാ​ൽ ഈ ​കോ​ട​തി​യി​ലേ​ക്കു കേ​സ് മാ​റ്റും. ക്രൈം ​ബ്രാ​ഞ്ച് എ​സ്‌​പി ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ർ ഷൈ​ന മോ​ളു​ടെ നി​രോ​ധ​ന ഉ​ത്ത​ര​വ് ലം​ഘി​ച്ച് 2016 ഏ​പ്രി​ല്‍ ഒ​മ്പ​തി​ന് രാ​ത്രി 11.30ന് ​ക്ഷേ​ത്ര കോ​മ്പൗ​ണ്ടി​ൽ ന​ട​ത്തി​യ മ​ത്സ​ര​ക്ക​മ്പ​ത്തി​ല്‍ 110 പേ​ര്‍ മ​രി​ക്കു​ക​യും 656 പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

1417 സാ​ക്ഷി​ക​ളും, 1611 രേ​ഖ​ക​ളും, 376 തൊ​ണ്ടി​മു​ത​ലു​ക​ളും ഉ​ള്ള ഈ ​കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​കി. പ​തി​നാ​യി​രം പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പു ഡി​ജി​റ്റ​ലാ​യും മാ​ന്വ​ൽ ആ​യും ന​ൽ​കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പാ​രി​പ്പ​ള്ളി ആ​ർ. ര​വീ​ന്ദ്ര​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.