കൊട്ടിയം: ചുരുങ്ങിയ ഭരണ കാലഘട്ടത്തിനുള്ളിൽ ദീർഘവീക്ഷണത്തോടെ രാജീവ് ഗാന്ധി നടപ്പിലാക്കിയ പദ്ധതികളാണ് ഭാരതത്തെ ലോക നെറുകയിലേക്ക് ഉയർത്തിയതെന്നും സമഗ്രമായ ശാസ്ത്ര സാങ്കേതിക വികസനത്തിന് രാജ്യം രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുകയാണന്നും എൻ .കെ. പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു.
രാജിവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കെ പി സി സി വിചാർ വിഭാഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
.ചടങ്ങിൽ വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ എം. കെ. ജഹാംഗീർ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധിയുടെ സ്മരണ യുവതലമുറയെ പ്രചോദിതരാക്കുമെന്ന് രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കെ പി സി സി നിർവാഹക സമതി അംഗം അഡ്വ. എ. ഷാനവാസ് ഖാൻ അഭിപ്രായപ്പെട്ടു.
വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ .കൃഷ്ണകുമാർ , ഡോ. പെട്രീഷ്യ ജോൺ,ഷാജി ഷാഹുൽ , മോഹൻ ജോൺ, സാജു നല്ലേപ്പറമ്പിൽ, നസീർ ഭായ്, എൻ.നൗഷാദ്, ബൈജു ആലുമ്മൂട്, അഷറഫ് വടക്കേവിള , എച്ച്.
താജുദീൻ, റിയാസ്, അൻസർവടക്കേവിള, ഷാജഹാൻ, ഫൈസൽതുടങ്ങിയവർ പ്രസംഗിച്ചു. അഹല്യാ ഐ ഫൗണ്ടേഷനിലേയും മെഡിട്രീന ഹോസ്പിറ്റലിലേയും വിദഗ്ദ്ധ ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി.
കൊല്ലം: അത്യന്താധുനിക ഇന്ത്യയുടെ പിതാവ് രാജീവ് ഗാന്ധിയാണെന്ന് കൊല്ലം ജില്ലാ യു ഡിഎഫ്ചെയർമാൻ കെ. സി. രാജൻ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ഇന്ത്യയുടെ പിതൃത്വം വേറേ ചിലർ അവകാശപ്പെടുന്നെങ്കിലും രാജീവ് ഗാന്ധി തന്നെയാണ് യഥാർഥപിതാവെന്ന് ചരിത്ര വിദ്യാർഥികൾക്കറിയാം.
രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടം ഭാരതത്തിന്റെ സുവർണകാലം ആയിരുന്നെന്നും കെ. സി. രാജൻ അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ഐ എൻറ്റി യു. സി. കൊല്ലം ഡി സി സി ഹാളിൽ നടത്തിയ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ. സി. രാജൻ.
എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ജില്ലാ പ്രസിഡന്റ് എ. കെ. ഹഫീസ് ഉപഹാരം നൽകി ആദരിച്ചു. ബി. ശങ്കരനാരായണപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കെ പി സി സി സെക്രട്ടറി എൽ. കെ. ശ്രീദേവി , അൻസാർ അസിസ്, എം നൗഷാദ് , വടക്കേ വിള ശശി, ആർ. എസ്അബിൻ, ഒ. ബി. രാജേഷ്,മോഹൻലാൽ, അയത്തിൽ ശ്രീകുമാർ,അഡ്വ. അജിത് സുരേഷ് ബാബു, നാസി മുദീൻ കൂട്ടി ക്കട, വൈ. ബഷീർ സലാഹുദീൻ, സുധീർ കൂട്ടുവിള നസിർ അയത്തിൽ ഫൈസൽ, കോയിക്കൽ രാജേഷ്,എന്നിവർ പ്രസംഗിച്ചു.
കുണ്ടറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റുമലയിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു. കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .ജി . ലാലി, കിഴക്കേ കല്ലട പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ സൈമൺ വർഗ്ഗീസ്, ബ്ലോക്ക് സെക്രട്ടറി കോശി അലക്സ്, മണ്ഡലം ഭാരവാഹികളായ സതീഷ് , ചന്ദ്രസേനൻ, അജു തുടങ്ങിയവർ പ്രസംഗിച്ചു.
ശാസ്താംകോട്ട : പോരുവഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണവും, പുഷ്പാർച്ചനയും, മണ്ഡലം പ്രസിഡന്റ് ചക്കുവള്ളി നസീർ ഉദ്ഘാടനം ചെയ്തു.
അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു. നേതാക്കളായ പേറയിൽ നാസർ, ഷെഫീക് അർത്തിയിൽ, നാലുതുണ്ടിൽ റഹിം, അജ്മൽ അർത്തിയിൽ, ബഷീർ വരിക്കോലി,സലിം കല്ലുവെട്ടംകുഴി എന്നിവർ സംസാരിച്ചു.
മൈനാഗപ്പള്ളി : മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി പുത്തൻ ചന്തയിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി രവിമൈനാഗപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ തോമസ് വൈദ്യൻ,സിജു കോശി വൈദ്യൻ, ജോൺസൺ വൈദ്യൻ, ഉണ്ണി ഇലവിനാൽ, സരോജാക്ഷൻ, തടത്തിൽ സലീം,അനിൽ ചന്ദ്രൻ,ഉണ്ണി പ്രാർഥന,രാജു മാത്യു, ശങ്കരപ്പിള്ള, ഷാജി അഞ്ചുതുണ്ടിൽ, അലാവുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.