വൈ​വി​ധ്യമാ​ർ​ന്ന തൊ​ ഴി​ൽ സാ​ധ്യ​ത​യു​ള്ള കോ​ ഴ്സു​ക​ളു​മാ​യി ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ ളജി​ലെ ബോ ​ട്ട​ണി വി​ഭാ​ഗം
Thursday, May 23, 2024 11:19 PM IST
കൊ​ല്ലം: നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ ആ​രം​ഭി​ച്ചു.

രാ​ജ്യാ​ന്ത​ര, ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ കോ​ഴ്സു​ക​ള്‍​ക്ക് തു​ല്യ​മാ​യ രീ​തി​യി​ൽ ഓ​രോ പ്രോ​ഗ്രാ​മി​ന്‍റെ​യും സി​ല​ബ​സു​ക​ള്‍ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.
പ​ഠ​ന ശേ​ഷം തൊ​ഴി​ൽ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കൊ​മേ​ർ​ഷ്യ​ൽ പ്ലാ​ന്‍റ്് ് ടി​ഷ്യൂ​ക​ൾ​ച്ച​ർ, ഫോ​റെ​ൻ​സി​ക് ബോ​ട്ട​ണി, പ്ലാ​ന്‍റ്ജെ​ന​റ്റി​ക് എൻജിനീ​യ​റി​ങ്ങ്, ഹെ​ർ​ബ​ൽ ടെ​ക്നോ​ള​ജി, ഫ്ലോ​റി​ക്ക​ൾ​ച​ർ, ഓ​ർ​ഗാ​നി​ക് ഫാ​ർ​മി​ങ്ങ്, എ​ക്കോ ടൂ​റി​സം, ഹെ​ർ​ബ​ൽ കോ​സ്മെ​റ്റി​ക്സ്, അ​ക്വാ​ട്ടി​ക് ബോ​ട്ട​ണി തു​ട​ങ്ങി വൈ​വി​ദ്ധ്യ​മാ​ർ​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​വാ​നു​ള്ള സൗ​ക​ര്യം വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഒ​രു​ക്കു​ക​യാ​ണ് ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗം.

ടി​ഷ്യൂ​ക​ൾ​ച​ർ ലാ​ബ്, ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര, ഗ​വേ​ഷ​ക കോ​ഴ്സു​ക​ൾ​ക്ക് പ്ര​ത്യേ​കം ലാ​ബു​ക​ൾ, ഫി​സി​യോ​ള​ജി ലാ​ബ്, ഡി​പ്പാ​ർ​ട്ട്മെന്‍റ് ഓ​ഫ് ബ​യോ​ടെ​ക്നോ​ള​ജി, ഗ​വ​ൺ​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച ഇ​ൻ​സ്‌​ട്രു​മെ​ന്‍റേ​ഷ​ൻ റൂ​മി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ റി​സ​ർ​ച്ച് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. നി​ര​വ​ധി സ​സ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ഹെ​ർ​ബേ​റി​യം, മ്യൂ​സി​യം എ​ന്നി​വ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് കാ​ണു​വാ​നു​ള്ള അ​വ​സ​ര​വും ന​ൽ​കി​യി​രി​ക്കു​ന്നു.

ഇ​വ കൂ​ടാ​തെ പ​ഠ​നാ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബോ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ, ഹെ​ർ​ബ​ൽ ഗാ​ർ​ഡ​ൻ, ബ​ട്ട​ർ​ഫ്‌​ളൈ ഗാ​ർ​ഡ​ൻ, ന​ക്ഷ​ത്ര വ​നം, ഫ്രൂ​ട്ട് ഗാ​ർ​ഡ​ൻ എ​ന്നി​വ​യും പ​രി​പാ​ലി​ച്ചു വ​രു​ന്നു.
റി​സ​ർ​ച്ച് ഡി​പ്പാ​ർ​ട്മെ​ന്‍റ് ആ​യ​തി​നാ​ൽ ബോ​ട്ട​ണി ഡി​ഗ്രി​ക്കു ചേ​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ഗ​വേ​ഷ​ണം ന​ട​ത്തി ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കാ​നും ഇ​വി​ടെ ക​ഴി​യും. പ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ നി​ല​വി​ൽ ഇ​പ്പോ​ൾ ഇ​വി​ടെ ഗ​വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു.

എ​ല്ലാ അ​ധ്യാ​പ​ക​രും ഡോ​ക്ട​റേ​റ്റ് ഡി​ഗ്രി നേ​ടി​യ​വ​രാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ബോ​ട്ട​ണി ഡി​പ്പാ​ർ​ട്മെ​ന്‍റിനു​ണ്ട്.

ബോ​ട്ട​ണി വി​ഷ​യ​ത്തി​ൽ ഡി​ഗ്രി​യും തു​ട​ർ​ന്ന് ഗ​വേ​ഷ​ണം ന​ട​ത്തി ഡോ​ക്ട​റേ​റ്റ് ഡി​ഗ്രി ക​ര​സ്ഥ​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​പ്പോ​ൾ fmnc.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0474-2743387 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.