കിംസ് അല്‍ഷിഫ പക്ഷാഘാത ദിനാചരണ പരിപാടികള്‍ സമാപിച്ചു
1465507
Friday, November 1, 2024 1:19 AM IST
പെരിന്തല്‍മണ്ണ: ലോക പക്ഷാഘാത ദിനാചരണത്തോടുനബന്ധിച്ച് കിംസ് അല്‍ശിഫ ന്യൂറോളജി, സ്ട്രോക്ക് ആൻജ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ട്രോക്ക് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
ഒക്ടോബര്‍ 28, 29 തീയ്യതികളിലായി മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ബോധവത്കരണ പ്രദര്‍ശന റാലി, ലഘുലേഖ വിതരണം, ഫ്ളാഷ്മോബ് എന്നീ പരിപാടികള്‍ വിവിധ ബസ്സ്റ്റാന്റുകള്, മാളുകള്‍, ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവ കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചത്. ഒക്ടോബര്‍ 30 ന് കിംസ് അല്‍ശിഫ അക്കാദമിക് ഹാളില്‍ വച്ച് നടന്ന "സ്ട്രോക്ക് വില്ലനായവര് രോഗത്തെ ജയിച്ച് കിംസ് അല്‍ശിഫയില്‍ സംഗമിക്കുന്നു' എന്ന സമാപന പരിപാടിയില്‍ രോഗത്തെ അതിജീവിച്ചവരും, അവരുടെ കുടുംബാംഗങ്ങളും, ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകരും സംഗമിച്ചു. പരിപാടികളുടെ ഉദ്ഘാടനം ഡോ.പി. ഉണ്ണീന്‍, പെരിന്തല്‍മണ്ണ ഐഎംഎ പ്രസിഡന്റ് ഡോ. സന്തോഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ചടങ്ങില്‍ ന്യൂറോവിഭാഗം മേധാവി ഡോ. സംഗീത് ചെറിയാന്, സ്ട്രോക്ക് ആൻഡ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജിസ്റ്റ് ഡോ. ജിതിന് ബിനോയ് ജോര്‍ജ്ജ് എന്നിവര്‍ ബോധവത്കരണ ക്ലാസെടുത്തു. കിംസ് അല്‍ശിഫ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.സി. പ്രിയന് പെരിന്തല്‍മണ്ണ ഐഎംഎ ജോയിന്റ് സെക്രട്ടറി ഡോ. സൗമ്യ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ്യ, ക്ലിനിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷാഹുല്‍ ഹമീദ്, ന്യൂറോ സര്ജ്ജന്മാരായ ഡോ. അരുണ്‍ ബാബു, ഡോ. അജയ് കുമാര്‍, ന്യൂറോളജിസ്റ്റ് ഡോ. ഷഫീഖ് ഉസ്മാന്, ഫിസിയാട്രിസ്റ്റ് ഡോ. ഷാഹിന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ബോധവത്കരണ പരിപാടികള്‍ക്ക് അല്‍ശിഫ കോളേജ് ഓഫ് നേഴ്സിംഗ് വിദ്യാർഥികള്‍ നേതൃത്വം നല്കി.