രുചിക്കൂട്ടുകളുടെ മേളയൊരുക്കി കുരുന്നുകള്‍
1464703
Tuesday, October 29, 2024 1:12 AM IST
മഞ്ചേരി: രുചിക്കൂട്ടുകളുടെ മേളയൊരുക്കി കുരുന്നുകള്‍ ശ്രദ്ധേയരായി. മഞ്ചേരി ഉള്ളാടംകുന്ന് എഎംഎല്‍പി സ്കൂളിലെ വിദ്യാര്‍ഥികളാണ് "അപ്പാണ്യം’ എന്ന പേരില്‍ പലഹാര മേള സംഘടിപ്പിച്ചത്. മൂന്നാം ക്ലാസിലെ മലയാളം പാഠഭാഗത്തെ ആസ്പദമാക്കി തയാറാക്കിയ മേളക്ക് അധ്യാപകരും സഹായിച്ചു.
വിദ്യാര്‍ഥികള്‍ തങ്ങളുടെ വീടുകളില്‍ തയാറാക്കിയ വിവിധ രുചികളിലും നിറങ്ങളിലുമുള്ള പലഹാരങ്ങള്‍ എത്തിച്ച് മേളക്ക് മാറ്റുകൂട്ടി. മേളയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് സാദിഖ് കൂളമഠത്തില്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര് പി. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. അധ്യാപകരായ എ.പി. മുഹമ്മദ് ഷബീബ്, കെ.കെ. നബീല്‍, എ.ടി. ഷംന, കെ. സജ്ല, കെ.കെ. റിന്‍സില എന്നിവര്‍ പങ്കെടുത്തു.