പാനല്‍ അഭിഭാഷകര്‍ക്ക് ക്ലാസ് നടത്തി
1465174
Wednesday, October 30, 2024 7:47 AM IST
മഞ്ചേരി: ജില്ലാ നിയമസേവന അഥോറിറ്റിക്ക് കീഴില്‍ സേവനം ചെയ്തുവരുന്ന പാനല്‍ അഭിഭാഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്ന ക്ലാസ് സംഘടിപ്പിച്ചു.
ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പ്രോഗ്രാം പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ. സനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് കോടതി സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജ് എന്‍.എന്‍. അരുണ്‍ ബെച്ചു ക്ലാസെടുത്തു. കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റി മെന്പര് സെക്രട്ടറി സി.എസ്. മോഹിത് മുഖ്യാതിഥിയായിരുന്നു.
മഞ്ചേരി ജില്ലാ കോടതി സമുച്ചയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എം. തുഷാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എം. ഉമ്മര്‍, ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് ടി.ബി. ഫസീല, ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ടോം കെ. തോമസ്, അഥോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, നോഡല്‍ ഓഫീസര്‍ വി. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.