പെ​രി​ന്ത​ല്‍​മ​ണ്ണ: കൂ​ടെ ജോ​ലി​ചെ​യ്തി​രു​ന്ന കീ​ഴ്ജീ​വ​ന​ക്കാ​രി​യെ താ​മ​സ​സ​ഥ​ല​ത്തെ​ത്തി​ച്ച് ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 12 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 1,05,000 രൂ​പ പി​ഴ​യും ശി​ക്ഷ.

പെ​രി​ന്ത​ല്‍​മ​ണ്ണ പ​രി​യാ​പു​രം പ​ണി​ക്ക​രു​കാ​ട് പ​റ​ങ്ക​മൂ​ട്ടി​ല്‍ ജോ​ണ്‍ പി. ​ജേ​ക്ക​ബി(42)​നെ​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്. 2021-ല്‍ ​പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​തി യു​വ​തി​യെ സ​ത്ക്കാ​രം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ്ര​തി​യു​ടെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ജ്യൂ​സി​ല്‍ മ​ദ്യം ക​ല​ര്‍​ത്തി ന​ല്‍​കി ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നു ഇ​ര​യാ​ക്കി​യെ​ന്നാ​യി​രു​ന്നു കേ​സ്.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ ര​ണ്ട് വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള ശി​ക്ഷ​യി​ല്‍ പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു​വ​ര്‍​ഷ​വും ര​ണ്ടു​മാ​സ​വും അ​ധി​ക ക​ഠി​ന​ത​ട​വും അ​നു​ഭ​വി​ക്ക​ണം. പി​ഴ അ​ട​ച്ചാ​ല്‍ സം​ഖ്യ അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കാ​നും ഉ​ത്ത​ര​വാ​യി.പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന സു​നി​ല്‍ പു​ളി​ക്ക​ല്‍, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​കെ. നൗ​ഷാ​ദ് എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സ​പ്‌​ന പി. ​പ​ര​മേ​ശ്വ​ര​ത്ത് ഹാ​ജ​രാ​യി. പ്ര​തി​യെ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​തി​നാ​യി ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലേ​ക്ക് അ​യ​ച്ചു.