അഞ്ച് വയസുകാരന് കുളത്തില്‍ വീണു മരിച്ചു
1465246
Thursday, October 31, 2024 1:23 AM IST
എടപ്പാള്‍: എടപ്പാള്‍ സ്വദേശികളുടെ അഞ്ച് വയസുള്ള മകന് ആലൂരിലെ കുളത്തില്‍ വീണു മരിച്ചു.
അംശകച്ചേരി തോട്ടുപാടത്ത് ഷമീര്‍ബാബു റഹീന ദമ്പതികളുടെ മകന് അയ്മന് ആണ് ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചിന് ആലൂര് ചിറ്റേപുറത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കുളത്തില്‍ വീണ് മരിച്ചത്. ഷമീര്‍ബാബു പുതുതായി ചിറ്റേപുറത്ത് നിര്‍മിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇവര്‍.
മറ്റു കുട്ടികളോടൊപ്പം കളിക്കാന്‍ പോയ അയ്മനെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അയ്മനെ കുളത്തില്‍ കണ്ടെത്തിയത്. ഉടനെ എടപ്പാള്‍ ഹോസ്പിറ്റലിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.