15 കാരനെ പീഡിപ്പിച്ച 62കാരന് നാലുവര്‍ഷം കഠിനതടവ്
1465175
Wednesday, October 30, 2024 7:47 AM IST
നിലമ്പൂര്‍: 15 വയസുകാരനെ പീഡിപ്പിച്ച 62 വയസുകാരനായ പ്രതിയെ നാലു വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചു. നിലമ്പൂര്‍ ആശുപത്രിക്കുന്നിലെ ഉള്ളാട്ടില്‍ വീട്ടിലെ എന്‍.എം. രാധാകൃഷ്ണ (62)നെയാണ് നിലമ്പൂര്‍ അതിവേഗ പ്രത്യേക കോടതി ജഡ്ജ് കെ.പി. ജോയി ശിക്ഷിച്ചത്.
2023 ഫെബ്രുവരി ആറിന് കുട്ടി സ്കൂളില്‍ പോകാന്‍ ബസ് കാത്തുനില്ക്കുമ്പോള് തന്റെ സ്കൂട്ടറിലെത്തി പ്രതി ലൈംഗികാക്രമണം നടത്തിയതിനാണ് നിലമ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്സോ നിയമ പ്രകാരം മൂന്ന് വര്‍ഷം കഠിനതടവും പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം സാധാരണ തടവും അനുഭവിക്കണം. പോക്സോ നിയമ പ്രകാരം ഒരുവര്‍ഷം കഠിന തടവിനും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം സാധാരണ തടവിനും ശിക്ഷയുണ്ട്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ജയിലില്‍ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും.നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന പി. വിഷ്ണുവാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലമ്പൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന എ. രാജനാണ് അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രതിക്ക് താത്കാലിക ജാമ്യം അനുവദിച്ചു.