നി​ല​മ്പൂ​ര്‍: കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​യും ബി​ജെ​പി​യെ​യും ക​ട​ന്നാ​ക്ര​മി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യ​ത്ത് വി​ദ്വേ​ഷം വ​ള​ര്‍​ത്തി ന​രേ​ന്ദ്ര​മോ​ദി ഇ​ഷ്ട​ക്കാ​രാ​യ വ്യ​വ​സാ​യി​ക​ളെ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു. വ​യ​നാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ പ്രി​യ​ങ്ക മ​മ്പാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്വേ​ഷ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം പ​റ​ഞ്ഞ് വോ​ട്ട് തേ​ടു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യും ന​ട​ത്തു​ന്ന​ത്. ഇ​തി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന് പാ​ര്‍​ല​മെ​ന്‍റി​ല്‍ പൊ​രു​താ​നാ​ണ് ജ​ന​ങ്ങ​ളു​ടെ വോ​ട്ടു​ക​ള്‍ വേ​ണ്ടെ​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ സ്നേ​ഹം ത​നി​ക്ക് ജീ​വി​ത​ത്തി​ല്‍ ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ സ്നേ​ഹ​മാ​ണെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ബി​ജെ​പി​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​മെ​തി​രേ​യാ​ണ്പ്രി​യ​ങ്ക ഗാ​ന്ധി പ്ര​ധാ​ന​മാ​യും സം​സാ​രി​ച്ച​ത്.

അ​തേ​സ​മ​യം എ​ല്‍​ഡി​എ​ഫി​നെ​തി​രേ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​മെ​തി​രേ​യും പ്ര​സം​ഗ​ത്തി​ല്‍ ഒ​രു വാ​ക്കു​പോ​ലും പ​രാ​മ​ര്‍​ശി​ച്ചി​ല്ലെ​ന്നും ശ്ര​ദ്ധേ​യ​മാ​യി. മ​മ്പാ​ട് ടൗ​ണി​ല്‍ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി​യെ കാ​ണാ​നും പ്ര​സം​ഗം കേ​ള്‍​ക്കാ​നും എ​ത്തി​യ​ത്. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍, എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ, അ​ഡ്വ. യു.​എ.​ല​ത്തീ​ഫ് എം​എ​ല്‍​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ്, ടി.​പി.​അ​ഷ്റ​ഫ​ലി. പ​ന്താ​ര്‍ മു​ഹ​മ്മ​ദ്, മേ​ഴ്സി ബെ​ന്നി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.