അ​ര​ക്കു​പ​റ​മ്പ്: താ​ഴേ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ട്ട​റ മു​ക്കി​ല​പ്പ​റ​മ്പ്, മ​ല​ങ്ക​ട എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ വ​ന്‍​തോ​തി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ, സു​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും പാ​ല​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടാ​വു​ക​യും റോ​ഡു​ക​ള്‍ ത​ക​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും സ​മാ​ന​രീ​തി​യി​ല്‍ ഈ ​പ്ര​ദേ​ശ​ത്ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഗൗ​ര​വ​മാ​യി കാ​ണ​ണം. പ്ര​ദേ​ശ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന തോ​ട് വീ​തി കൂ​ട്ടി സു​ര​ക്ഷാ ഭി​ത്തി​ക​ള്‍ നി​ര്‍​മി​ക്ക​ണം.

പ്ര​ദേ​ശ​ത്ത് ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത​യു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ ജി​യോ​ള​ജി, റ​വ​ന്യൂ വ​കു​പ്പു​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഉ​രു​ള്‍​പൊ​ട്ട​ലി​ന് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ക​ല്ലും മ​ണ്ണും പ​ര​ന്നൊ​ഴു​കി വ​ന്ന​ത്. പ​ല വീ​ടു​ക​ളു​ടെ​യും അ​ക​ത്തു​കൂ​ടി​യാ​ണ് വെ​ള്ളം ഒ​ഴു​കി​യ​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​നും സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ചെ​ലു​ത്ത​ണം.

പ്ര​ദേ​ശ​ത്തെ നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി, റ​വ​ന്യു മ​ന്ത്രി എ​ന്നി​വ​ര്‍​ക്ക് എം​എ​ല്‍​എ ക​ത്ത​യ​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പ​ത്മ​നാ​ഭ​ന്‍ , മൊ​യ്തൂ​ട്ടി, ഷ​റ​ഫു​ദ്ദീ​ന്‍, കെ.​എം. ഫ​ത്താ​ഹ്, ചേ​ല​ക്കാ​ട​ന്‍ മൂ​സ, എ​ന്‍.​എ​ന്‍. ഉ​സ്മാ​ന്‍ എ​ന്നി​വ​ര്‍ എം​എ​ല്‍​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.