പക്ഷാഘാത ദിനത്തില്‍ ബോധവത്കരണം
1465216
Thursday, October 31, 2024 12:59 AM IST
പെരിന്തല്‍മണ്ണ: ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ ഐഎംഎ, ഡബ്ല്യുഐഎംഎ എന്നിവയുടെ സഹകരണത്തോടെ മൗലാന ന്യൂറോ ഫൗണ്ടേഷന് പെരിന്തല്‍മണ്ണയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥകള്‍ക്കായി പക്ഷാഘാത ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
പക്ഷാഘാതം, ശാരീരിക ലക്ഷണങ്ങള്‍, ചികിത്സ തുടങ്ങിയവ പ്രതിപാദിച്ച് മൗലാന നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ്, ലഘുനാടകം, എക്സിബിഷന് എന്നിവ അവതരിപ്പിച്ചത് ശ്രദ്ധേയമായി. മൗലാന ഹോസ്പിറ്റല്‍ പരിസരത്ത് നടന്ന പരിപാടി ഐഎംഎ പെരിന്തല്‍മണ്ണ ബ്രാഞ്ച് പ്രസിഡന്റ് ഡോ.എം. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മൗലാന ന്യൂറോ ഫൗണ്ടേഷന് ചീഫ് ന്യൂറോസര്ജന് ഡോ. ജ്ഞാനദാസ് അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.എ. സീതി, ന്യൂറോളജി വിഭാഗം മേധാവികളായ ഡോ. ബിനീഷ്, ഡോ. അലക്സ് ബേബി, കണ്‍സള്‍ട്ടന്റ്സ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. റിനോയ് ആര്. ആനന്ദ്, കണ്‍സള്‍ട്ടന്റ് ന്യൂറോസര്ജന് ഡോ. ജോണ്വിമല് വിന്‍സെന്റ്, ചീഫ് സര്ജന് ഡോ. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്ക് പക്ഷാഘാത വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മത്സരവും നടത്തി. വിജയികള്‍ക്കായി കാഷ് പ്രൈസും ഉപഹാരവും നല്കി.