മ​ല​പ്പു​റം: ദേ​ശീ​യ ആ​യു​ര്‍​വേ​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പും നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​നും ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യും ചേ​ര്‍​ന്ന് മ​ല​പ്പു​റം ന​ഗ​ര​ത്തി​ല്‍ ആ​യു​ര്‍​വേ​ദ റാ​ലി ന​ട​ത്തി. ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എം.​ജി. ശ്യാ​മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​നൗ​ഫ​ല്‍ പ​ന​ക്ക​ല്‍, ഡോ. ​മു​ഷ്താ​ഖ്, ഡോ. ​സി​നി, ഡോ. ​അ​നി​ഷ്, ഷീ​ന, വി​ജ​യ​കു​മാ​ര്‍, ന​സീ​മ, പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​രോ​ഗ്യ രം​ഗ​ത്ത് ആ​യു​ര്‍​വേ​ദ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും പ്ര​സ​ക്തി​യും പൊ​തു​ജ​ന​ത്തെ ബോ​ധ​വാ​ന്‍​മാ​രാ​ക്കു​ന്ന വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​യു​ര്‍​വേ​ദ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​പ്പു​റം ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കു​ന്ന​ത്.

രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി യോ​ഗ പ​രി​ശീ​ല​നം ന​ട​ത്തി. എം​എ​സ്പി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ആ​രോ​ഗ്യ​വും ആ​യു​ര്‍​വേ​ദ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.