‘രാജ്യത്ത് നയങ്ങള്‍ നടപ്പാക്കുന്നത് പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കാന്‍’
1465178
Wednesday, October 30, 2024 7:47 AM IST
എടക്കര: പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് നയങ്ങള്‍ നടപ്പാക്കുന്നതെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍പ്പെടുന്ന ചുങ്കത്തറയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബിജെപി രാജ്യത്ത് മുഴുവന്‍ ഭയവും വെറുപ്പും വിദ്വേഷവും പടര്‍ത്തി കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ നിരന്തരമായി അവര്‍ അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരോടും കര്‍ഷകരോടും ആദിവാസികളോടും അവര്‍ക്കു യാതൊരു ദയയുമില്ലെന്നും പ്രിയങ്ക പറഞ്ഞു. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയാറായില്ല. പിന്നെ എന്തിനാണ് നരേന്ദ്രമോദി വയനാട്ടിലെത്തി ദുരന്ത ബാധിതരെ സന്ദര്‍ശിച്ചതെന്നും പ്രിയങ്ക ചോദിച്ചു.