മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ല​സ​മൃ​ദ്ധി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ക​ട​ലു​ണ്ടി​പ്പു​ഴ നാ​മ്പ്രാ​ണി ത​ട​യ​ണ നി​ര്‍​മാ​ണം ന​വം​ബ​ര്‍ 15ന് ​പു​ന​രാ​രം​ഭി​ക്കും.നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​ല​വ​ര്‍​ഷം മൂ​ലം ക​ട​ലു​ണ്ടി​പ്പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ത​ട​യ​ണ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടു​കൂ​ടി മ​ല​പ്പു​റ​ത്തെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ല​സ​മൃ​ദ്ധി​യി​ല്‍ കാ​ര്യ​മാ​യ വ​ര്‍​ധ​ന​വും സ്ഥി​ര​മാ​യ ജ​ല ല​ഭ്യ​ത​യും ഉ​റ​പ്പാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് നി​ര്‍​മി​ച്ച ത​ട​യ​ണ​ക്ക് കാ​ല​പ്പ​ഴ​ക്കം മൂ​ലം ചോ​ര്‍​ച്ച സം​ഭ​വി​ക്കു​ക​യും ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല വി​ത​ര​ണ​ത്തി​ന് വ​ലി​യ രീ​തി​യി​ല്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മ​ഗ്രി​ക​ളും എ​ത്തി​ക്കു​ന്ന​തി​നു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന റോ​ഡ്

മ​ഴ ശ​ക്തി പ്രാ​പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ത​ക​ര്‍​ന്ന​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​ന് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് 17 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തോ​ടെ പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് നി​ര്‍​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മ​ഗ്രി​ക​ളും കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യും.

നി​ല​വി​ല്‍ പ​ദ്ധ​തി​ക്ക് ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന നാ​ല് ഷ​ട്ട​റു​ക​ളി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ പ​ണി​പൂ​ര്‍​ത്തി​ക​രി​ക്കു​ക​യും ശേ​ഷി​ക്കു​ന്ന ര​ണ്ട് ഷ​ട്ട​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന് സ​മീ​പം ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. ന​വം​ബ​ര്‍ 15ന് ​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി ഏ​പ്രി​ല്‍ 15 ആ​കു​മ്പോ​ഴേ​ക്കും പൂ​ര്‍​ണ​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ച് നാ​ടി​ന് സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യും.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ന് 21 കോ​ടി തൊ​ണ്ണൂ​റ് ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ തീ​രു​മാ​ന​ത്തെ തു​ട​ര്‍​ന്ന് പ​ദ്ധ​തി പ്ര​ദേ​ശം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ മു​ജീ​ബ് കാ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി ത​യാ​റെ​ടു​പ്പു​ക​ള്‍ വി​ല​യി​രു​ത്തി.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി.​കെ. സ​ക്കീ​ര്‍ ഹു​സൈ​ന്‍, പ​രി അ​ബ്ദു​ള്‍ ഹ​മീ​ദ്, സി.​പി. ആ​യി​ഷാ​ബി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ സി. ​സു​രേ​ഷ്, ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ പി. ​ഷ​ബീ​ബ്, ഓ​വ​ര്‍​സി​യ​ര്‍​മാ​രാ​യ എം. ​ബാ​ബു​രാ​ജ്, കെ.​കെ. മു​ഫീ​ദ, ദൃ​ശ്യ ക​രു​വാ​ന്തൊ​ടി, പി​എം​ആ​ര്‍ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ പ്ര​തി​നി​ധി പി.​എം.​ആ​ര്‍. മ​ജീ​ദ് തു​ട​ങ്ങി​യ​വ​ര്‍ സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.