വണ്ടൂര്‍: റവന്യൂ ജില്ലാ സ്കൂള്‍ കായികമേളക്ക് തുടക്കം. ഗെയിംസ് വിഭാഗം വോളിബോള്‍ മത്സരം ചെമ്പ്രശേരി എയുപി സ്കൂളിലും കൊടശേരി ജിഎംഎല്‍പി സ്കൂളിലുമാണ് നടന്നത്. ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മല്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സദ്ക്കത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എന്‍.സി സുരേന്ദ്രന്, പി.ആര്. രോഹില്‍നാഥ്, വി. അബ്ദുള്‍ മജീദ്, ശങ്കരന് കൊരമ്പയില്‍, എഇഒ എസ്. സുനിത, പി. ഉബൈദുള്ള, വി.പി. ദേവദാസ്, പി.ടി. ലത തുടങ്ങിയവര്‍ പങ്കെടുത്തു.