നിലമ്പൂര്‍: കേരള സ്റ്റേറ്റ് കോഓപറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്റെ ജില്ലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് നിലമ്പൂര്‍ റീജിയണല്‍ ഹൗസിംഗ് സഹകരണ സംഘം കരസ്ഥമാക്കി. 2023-24 വര്‍ഷത്തെ പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്.
എറണാകുളം എംഇഎസ് ഹാളില്‍ ചേര്‍ന്ന ഹൗസിംഗ് ഫെഡറേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പുരസ്കാരം സംഘം പ്രസിഡന്റ് വി. എ. കരീം, സെക്രട്ടറി പി. എസ്. ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ ചേര്‍ന്ന് ഹൗസിംഗ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.സി. അബുവില്‍ നിന്ന് ഏറ്റുവാങ്ങി.