നിലമ്പൂര്‍: നിലമ്പൂരില്‍ വെല്‍ഡിംഗ് പ്രവൃത്തി നടത്തുന്നതിനിടയില്‍ മിനി ബസിന് തീപിടിച്ചു. ഞെട്ടിക്കുളം ജവഹര്‍ ഭാരത് പബ്ലിക് സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. സീറ്റുകള്‍ ഉള്‍പ്പെടെ കത്തിനശിച്ചു.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ നിലമ്പൂര്‍ എല്‍ഐസി റോഡിലെ വര്‍ക്ക്ഷോപ്പിലാണ് സംഭവം. ബൈക്കില്‍ എത്തിയ യുവാക്കളും ബസ് ജീവനക്കാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമം നടത്തി. ഇതിനിടെ അഗ്നിരക്ഷാ സേനയുമെത്തി തീ പൂര്‍ണമായി അണച്ചതിനാല്‍ അപകടം ഒഴിവായി.