"തോ​ല്‍​പ്പി​ച്ചാ​ല്‍ നി​ല​വാ​രം കൂ​ടു​മോ’​പ​രി​ഷ​ത്ത് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Sunday, September 29, 2024 5:32 AM IST
നി​ല​മ്പൂ​ര്‍: ഗു​ണ​മേ​ന്‍​മ വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളു​ടെ​യും സ​ര്‍​ക്കാ​ര്‍ ഈ ​വ​ര്‍​ഷം മു​ത​ല്‍ ന​ട​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന പ​രീ​ക്ഷ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ "തോ​ല്‍​പ്പി​ച്ചാ​ല്‍ നി​ല​വാ​രം കൂ​ടു​മോ’ എ​ന്ന വി​ഷ​യ​ത്തി​ല്‍ കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് നി​ല​മ്പൂ​ര്‍ മേ​ഖ​ല ക​മ്മി​റ്റി വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

മ​മ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ശ്രീ​നി​വാ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​മ്പാ​ട് സം​സ്കാ​ര സാം​സ്കാ​രി​ക വേ​ദി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു സെ​മി​നാ​ര്‍. ക​വി​യും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​നും പാ​ഠ​പു​സ്ത​ക ര​ച​യി​താ​വു​മാ​യ എം.​എം. സ​ചീ​ന്ദ്ര​ന്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.


ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള പ​രീ​ക്ഷ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ള്‍ ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ നി​ല​പാ​ടു​ക​ള്‍​ക്ക് എ​തി​രാ​ണെ​ന്നും ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും സ​ചീ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ല്‍ പ​രി​ഷ​ത്ത് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ. ​അ​രു​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​വി. കൃ​ഷ്ണ​കു​മാ​ര്‍, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​എ​സ്. ഉ​മ്മ​ര്‍, ജെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, പി.​എ​സ്. ര​ഘു​റാം, പി.​കെ. ശ്രീ​കു​മാ​ര്‍, ഐ. ​ശി​വ​ദാ​സ​ന്‍, സം​സ്കാ​ര സെ​ക്ര​ട്ട​റി ജ​ലീ​ല്‍ പൈ​ക്കാ​ട​ന്‍, പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.