നി​ല​മ്പൂ​ര്‍: ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജ​ന്‍ ശി​ക്ഷ​ണ്‍ സ​ന്‍​സ്ഥാ​ന്‍ മ​ല​പ്പു​റം ന​ട​ത്തു​ന്ന "ഗോ​ത്രാ​മൃ​ത്’ ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന് തു​ട​ക്ക​മാ​യി. നി​ല​മ്പൂ​ര്‍ താ​ലൂ​ക്കി​ലെ ആ​ദി​വാ​സി യു​വാ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ല​ഹ​രി എ​ന്ന ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ 32 ടീ​മു​ക​ളി​ലാ​യി 320 യു​വാ​ക്ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു. ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നി​ന്‍റെ വാ​ഹ​ക​രാ​യി ഇ​വ​രെ അ​ണി​നി​ര​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

10001 രൂ​പ കാ​ഷ് പ്രൈ​സും ട്രോ​ഫി​യു​മാ​ണ് ഒ​ന്നാം സ​മ്മാ​നം. 5001 രൂ​പ​യും ട്രോ​ഫി​യു​മാ​ണ് ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്. ഫൈ​ന​ല്‍ മ​ത്സ​ര​വും സ​മ്മാ​ന​ദാ​ന​വും നാ​ളെ വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കും.​കാ​മ്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള പോ​ലീ​സ് ഫു​ട്ബോ​ള്‍ അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ര്‍ ഐ.​എം. വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു.

പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ വി. ​ഉ​മ്മ​ര്‍​കോ​യ, എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ.​ആ​ര്‍. നി​ഗീ​ഷ്, ഐ​ടി​ഡി​പി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ര്‍ സി. ​ഇ​സ്മാ​യി​ല്‍, പ്രൊ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​നി​ഖി​ല്‍, ഫീ​ല്‍​ഡ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​നി​ല്‍, സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.