ഇ​ട​പ്പ​ള്ളി തി​രു​നാ​ള്‍: തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ ഇ​ന്ന്
Wednesday, May 1, 2024 7:08 AM IST
കൊ​ച്ചി: തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധ​മാ​യ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ് ഇ​ന്ന്.
വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കു വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ള്ളി​യി​ല്‍ നി​ന്നു പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും. പ​ര​ന്പ​രാ​ഗ​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ക്കു​ന്ന രൂ​പം എ​ഴു​ന്ന​ള്ളി​പ്പി​ൽ ആ‍​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കാ​നെ​ത്തും.

തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, ദി​വ്യ​ബ​ലി. ര​ണ്ടി​ന് രാ​വി​ലെ ഏ​ഴി​ന് ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച, ദി​വ്യ​ബ​ലി, പ്ര​സു​ദേ​ന്തി തെ​ര​ഞ്ഞെ​ടു​പ്പ്. വേ​സ്പ​ര ദി​ന​മാ​യ മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​സം​ഗം. വൈ​കു​ന്നേ​രം 4.30ന് ​വേ​സ്പ​ര. തു​ട​ര്‍​ന്ന് പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം.
നാ​ലി​നാ​ണു പ്ര​ധാ​ന തി​രു​നാ​ള്‍. അ​ന്നു രാ​വി​ലെ 10.30 നു ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​സം​ഗം, വൈ​കു​ന്നേ​രം 3.30 ന് ​ദി​വ്യ​ബ​ലി, പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 10.30 നു ​തി​രു​സ്വ​രൂ​പം പ​ള്ളി​യി​ലേ​ക്ക് എ​ടു​ത്തു വ​യ്ക്കും. 10, 11 തീ​യ​തി​ക​ളി​ലാ​ണ് എ​ട്ടാ​മി​ടം.