സി​ബി​എ​സ്ഇ: മി​ക​ച്ച നേ​ട്ട​വു​മാ​യി ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ
Tuesday, May 14, 2024 6:30 AM IST
കൊ​ച്ചി: സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച നേ​ട്ടം. തേ​വ​ര സേ​ക്ര​ഡ്ഹാ​ര്‍​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ 100 ശ​ത​മാ​നം വി​ജ​യം നേ​ടു​ന്ന സ്‌​കൂ​ളു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു. ഇ​വി​ടെ 12-ാം ക്ലാ​സി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 126 വി​ദ്യാ​ര്‍​ഥി​ക​ളും പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ 165 വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ന്ന​ത പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ 24 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഫു​ള്‍ എ ​വ​ണ്ണും 20 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നാ​ല് എ ​വ​ണും ല​ഭി​ച്ചു.

കൂ​ന​മ്മാ​വ് ചാ​വ​റ ദ​ര്‍​ശ​ന്‍ സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ലും 100 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 12-ാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ 68 പേ​രും പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ 119 പേ​രും ഉ​ന്ന​ത പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 12-ാംക്ലാ​സി​ല്‍ വി​ജ​യി​ച്ച 68 പേ​ര്‍​ക്കും ഡി​സ്റ്റിം​ഗ്ഷ​നു​ണ്ട്. 16 പേ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​വ​ണ്‍ നേ​ടി. പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ 95 പേ​ര്‍​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും 22 പേ​ര്‍​ക്ക് ഫ​സ്റ്റ് ക്ലാ​സും ര​ണ്ട് പേ​ര്‍​ക്ക് സെ​ക്ക​ന്‍​ഡ് ക്ലാ​സും ല​ഭി​ച്ചു. എ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​വ​ണ്‍ ല​ഭി​ച്ചു. 44 വി​ദ്യാ​ര്‍​ഥി​ക​ള്‍ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ മാ​ര്‍​ക്ക് നേ​ടി. നൈ​പു​ണ്യ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ 12-ാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ 175 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. 168 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഡി​സ്റ്റിം​ഗ്ഷ​ന്‍ നേ​ടി. 83 വി​ദ്യാ​ര്‍​ഥി​ക​ള്‍ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ മാ​ര്‍​ക്ക് നേ​ടി. 41 വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ഞ്ച് വി​ഷ​യ​ങ്ങ​ള്‍​ക്കും എ 1 ​ക​ര​സ്ഥ​മാ​ക്കി.

പ​റ​വൂ​ര്‍ ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തി​യ 79 പേ​രി​ല്‍ അ​ഞ്ച് കു​ട്ടി​ക​ള്‍​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ1 ​ല​ഭി​ച്ചു. 18 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ മാ​ര്‍​ക്കും 62 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഡി​സ്റ്റി​ന്‍​ക്ഷ​നും 17 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. ക​ള​മ​ശേ​രി സെ​ന്‍റ് പോ​ള്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ 12-ാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും ജ​യി​ച്ചു. 58 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ എ​ട്ടു പേ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​വ​ണ്‍ നേ​ടി.