ക​ട്ട​പ്പ​ന: ത​പ​സ്യ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യും നാ​ട്യ ക​ലാ​ക്ഷേ​ത്ര​യും ന​ൽ​കി വ​രു​ന്ന പ്ര​തി​ഭ പു​ര​സ്കാ​രം ഡോ. ​ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​ന് ന​ൽ​കും. ക​ലാ സാം​സ്കാ​രി​ക സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ൽ സ​ർ​ഗാ​ത്മ​ക സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​ർ​ക്കാ​ണ് ത​പ​സ്യ പ്ര​തി​ഭ പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി നൃ​ത്ത ക​ല​യു​ടെ അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ അ​ദ്ദേ​ഹം ശാ​സ്ത്രീ​യ നൃ​ത്തക​ല​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​യും വി​ശേ​ഷി​ച്ചു ലാ​സ്യ​നൃ​ത്ത ക​ല​യി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളും അം​ഗീ​കാ​ര​വും പ​രി​ഗ​ണി​ച്ചാ​ണ് ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​രം ഡോ. ​ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​ന് ന​ൽ​കു​ന്ന​ത്.

10001 രൂ​പ​യും, പ്ര​ശ​സ്ഥി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 19 ന് ​ഉ​പ്പു​ത​റ​യി​ൽ ന​ട​ക്കു​ന്ന ത​പ​സ്യ​യു​ടെ 30-ാം വാ​ർ​ഷി​ക ആ​ഘോ​ഷ ച​ട​ങ്ങി​ൽ ഡോ. ​ആ​ർ.​എ​ൽ വി ​രാ​മ​കൃ​ഷ്ണ​ന് സീ​രി​യ​ൽ - സി​നി​മ താ​രം അ​നി​ൽ കെ. ​ശി​വ​റാം പു​ര​സ്കാ​രം ന​ൽ​കും.

സാ​ഹി​ത്യ​കാ​ര​നും, സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി അം​ഗ​വു​മാ​യ മോ​ബി​ൻ മോ​ഹ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഗീ​ത​ജ്ഞ​ൻ ത​ങ്ക​ച്ച​ൻ പാ​ലാ, ന​ട​ൻ എം. ​സി. ക​ട്ട​പ്പ​ന എ​ന്നി​വ​രെ ദ​ർ​ശ​ന പ്ര​സി​ഡ​ന്‍റ് ഇ .​ജെ . ജോ​സ​ഫ് ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ക്കും.

തു​ട​ർ​ന്ന് ത​പ​സ്യ നാ​ട്യ​ക​ലാ ക്ഷേ​ത്ര​യു​ടെ നാ​ട്യോ​ത്സ​വ് - 2024 ഉം ​ന​ട​ക്കു​മെ​ന്ന് ത​പ​സ്യ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി എ​ൻ. കെ.​രാ​ജ​ൻ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സി. ​എ​സ്. രാ​ജേ​ന്ര​ൻ , എ. ​എം. ജോ​ർ​ജ് ,ഷി​ജോ ഫി​ലി​പ് , അ​പ​ർ​ണ ശ​ശി, അ​ശ്വ​നി കൃ​ഷ്ണ എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.