സിഎച്ച്ആർ: കോടതി ഉത്തരവ് സർക്കാരിന്റെ പിടിപ്പുകേടെന്ന്
1464951
Wednesday, October 30, 2024 4:17 AM IST
ചെറുതോണി: സിഎച്ച്ആറിൽ പട്ടയങ്ങൾ നൽകുന്നതു നിരോധിച്ച സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുമൂലം സംഭവിച്ചതാണെന്ന് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിക്കാശേരി ടൗണിൽ പ്രതിഷേധയോഗം നടന്നു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.വി. സെൽവം,
ഡിസിസി ജനറൽ സെക്രട്ടറി വിജയകുമാർ മറ്റക്കര, ആദിവാസി കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ കെ.കെ. മനോജ്, ബാബു കുമ്പിളുവേലിൽ, തങ്കച്ചൻ കാരയ്ക്കവയലിൽ തുടങ്ങിയവർ പ്രസംഗിച്ചു.