യൂത്ത് ഫ്രണ്ട് പ്രതിഷേധ ധർണ നടത്തി
1465306
Thursday, October 31, 2024 4:03 AM IST
മുട്ടം: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടർമാരെയും ആവശ്യത്തിന് മരുന്നും അനുവദിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് സന്തു കാടങ്കാവിൽ അധ്യക്ഷത വഹിച്ച.
മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കള്ളികാട്ട്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമന്റ് ഇമ്മനുവേൽ, ജയിസ് ജോണ്, ടി.എച്ച്. ഈസ, രഞ്ജിത് മണപ്പുറത്ത്, ജോബി തീക്കുഴിവേലിൽ,
പഞ്ചായത്ത് പ്രസിഡന്റ് ഷേർലി അഗസ്റ്റിൻ, ബ്ലോക്ക് മെംബർ ഗ്ലോറി പൗലോസ്, പഞ്ചായത്ത് മെംബർമാരായ മാത്യു പാലന്പറന്പിൽ, മേഴ്സി ദേവസ്യ എന്നിവർ പ്രസംഗിച്ചു. ധർണയ്ക്ക് മുന്നോടിയായി മുട്ടം ടൗണിൽ പ്രകടനം നടത്തി.