ബൈ​ക്ക് മീ​ഡി​യ​നി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, April 27, 2024 10:27 PM IST
കാ​ക്ക​നാ​ട്: ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മീ​ഡി​യ​നി​ലെ പോ​സ്റ്റി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ക​ള​മ​ശേ​രി സ്വ​ദേ​ശി പ​നാ​ട​ൻ എം. ​കാ​ർ​ത്തി​ക് (20) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഹേ​ശ്വ​ർ സെ​സ്ക​യ്ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

വ​ള്ള​ത്തോ​ൾ ജം​ഗ്ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രും ഇ​രു​ന്പ​ന​ത്ത് നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​ക​വെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മീ​ഡി​യ​നി​ലെ പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ർ​ത്തി​ക്കി​നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.