ക​റു​കു​റ്റി​യി​ല്‍ പൊ​ട്ടി​യ കു​ടി​വെ​ള്ള പൈ​പ്പ് മാ​റ്റു​ന്നി​ല്ല; വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, May 9, 2024 4:16 AM IST
അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ല്‍ മു​ന്നൂ​ര്‍​പ്പി​ള്ളി മു​ത​ല്‍ ക​റു​കു​റ്റി വ​രെ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലും പ​ഞ്ചാ​യ​ത്ത് റോ​ഡി​ലു​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ള്‍ ത​ക​ര്‍​ന്ന് ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു.

ഞാ​ലൂ​ക്ക​ര ഭാ​ഗ​ത്ത് ഒ​രാ​ഴ്ച​യാ​യി കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു. നി​ര​വ​ധി ത​വ​ണ പ​രാ​തി പ​റ​ഞ്ഞി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ക​മാ​ലി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​കെ. ഷി​ബു, ക​റു​കു​റ്റി ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​പി. അ​നീ​ഷ്, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​ജി​സ് മു​ണ്ട​പ്ലാ​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ണി മൈ​പ്പാ​ന്‍, ആ​ല്‍​ബി വ​ര്‍​ഗീ​സ്, മേ​രി ആ​ന്‍റ​ണി, ര​നി​ത ഷാ​ബു, ജി​ഷ സു​നി​ല്‍ എ​ന്നി​വ​ര്‍ എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ കാ​ബി​ന്‍ ഉ​പ​രോ​ധി​ച്ചു. മൂ​ന്ന് ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണു​മെ​ന്ന് എ​ൻ​ജി​നീ​യ​റും, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റും ഉ​റ​പ്പ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.