താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ‘വാ​യ​ന​ക്കൂ​ട്ട’​ങ്ങ​ൾ രൂ​പീ​ക​രി​ക്കും
Monday, May 20, 2024 4:49 AM IST
മൂ​വാ​റ്റു​പു​ഴ: വാ​യ​ന​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കി വീ​ണ്ടെ​ടു​ക്കു​വാ​ൻ വ​ർ​ഷ​ത്തി​ൽ 500 വാ​യ​നാ സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.

ഓ​രോ ഗ്ര​ന്ഥ​ശാ​ലാ പ​രി​സ​ര​ത്തു​മു​ള്ള വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​സ​ര​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന വാ​യ​ന​ക്കൂ​ട്ടം രൂ​പീ​ക​രി​ക്കു​ക​യും അ​വി​ടെ പ്ര​തി​മാ​സം പു​സ്ത​ക വാ​യ​ന​യും ച​ർ​ച്ച​യും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തും.

500 വാ​യ​ന​ക്കൂ​ട്ട​ങ്ങ​ളാ​ണ് താ​ലൂ​ക്കി​ൽ രൂ​പീ​ക​രി​ക്കു​ക. കൂ​ടാ​തെ ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് ഉ​യ​ർ​ന്ന ഗ്രേ​ഡ് നേ​ടാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കും. എ​ല്ലാ ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും ബാ​ല​വേ​ദി, വ​നി​താ​വേ​ദി, യു​വ​ജ​ന​വേ​ദി പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കും.

ഡി​ജി​റ്റ​ൽ സാ​ധ്യ​ക​ൾ ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ ഉ​പ​യോ​ഗി​ക്കും. കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ൾ ന​ട​ത്തും. കു​ടും​ബ​ശ്രീ​യു​മാ​യി യോ​ജി​ച്ച് റീ​ജ​ണ​ൽ വു​മ​ൺ കോ​ൺ​ക്ലേ​വു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മൂ​വാ​റ്റു​പു​ഴ അ​ർ​ബ​ൻ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന താ​ലൂ​ക്ക് ലൈ​ബ്ര​റി സം​ഗ​മം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ഷി സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സി.​കെ. ഉ​ണ്ണി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.